Saturday 26 May 2012

സുഹൃത്തുക്കളേ!


ലഞ്ഞിയുടെ നറുമണം  ലോകമെങ്ങുമുള്ള ഇലഞ്ഞിക്കാർക്ക്  എത്തിച്ചു കൊടുക്കാനാണീ ബ്ലോഗ്.
ഇതിനകം അനേകമാളുകൾ ഇവിടം സന്ദർശിച്ചു് ഒന്നും  കാണാതെ നിരാശരായി മടങ്ങിയിട്ടുണ്ടാകും. ക്ഷമാപണത്തോടെ അവരോടും ഇനി വരുന്നവരോടും ഒരു വാക്ക്.
ദയവായി അല്പം കൂടി കാത്തിരിക്കൂ! നിങ്ങൾ എവിടെയുമായിക്കൊള്ളട്ടെ  ഇലഞ്ഞിയുടെ ഹൃദയത്തുടിപ്പുകൾ നിങ്ങൾക്കും അനുഭവവേദ്യമാക്കാനുള്ള ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അധികം വൈകാതെ ഈ ബ്ലോഗ് വിഭവസമൃദ്ധമായിത്തീരുമെന്നു കരുതുക.
ഇവിടെ ഇലഞ്ഞിയിൽ  ഞങ്ങൾ പഴയ തലമുറയും പുതിയ തലമുറയും കൈകോർത്തു കഴിഞ്ഞു. കൊട്ടും കുരവയും ആരവങ്ങളും ആർഭാടങ്ങളുമൊന്നുമില്ലാതെ ഞങ്ങൾ മുന്നോട്ടു  നീങ്ങുകയാണ്. ഇലഞ്ഞിയുടെ സംസ്ക്കാരം ഉയർത്തിപ്പിടിക്കാൻ. അകലെയാണെങ്കിലും നിങ്ങളാണ് ഞങ്ങളുടെ പ്രചോദനവും ശക്തിയുമെല്ലാം.
നിങ്ങൾക്കും ഈ ബ്ലോഗിലെഴുതാം. കമൻറ്സിൻറ കോളത്തിൽ ടൈപ്പു ചെയ്യൂ. ഭാഷ ഏതുമാകട്ടെ. ഒരു വരിയെങ്കിൽ ഒരു വരി ഒരു വാക്കെങ്കിൽ  ഒരു വാക്ക്. നിങ്ങളുടെ അഭിപ്രായങ്ങൾ, അനുഭവങ്ങൾ, രചനകളെല്ലാം ഇവിടെ പങ്കുവയ്ക്കൂ. ഞങ്ങൾ കാത്തിരിക്കുന്നു.

                                                                                            സ്നേഹപൂർവം
                                                               
                                                             ഇലഞ്ഞി സാംസ്ക്കാരികവേദി പ്രവർത്തകർ